കൊവിഡ് വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകന്‍ August 22, 2020

കൊവിഡ് വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് ലോകാരോഗ്യ സംഘടന. ഒരു കാലത്ത് പേടിപ്പിച്ചിരുന്ന സ്പാനിഷ് ഫ്ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോഡ് അഥാനം ഗബ്രിയേസുസ് വ്യക്തമാക്കി.

ആദ്യ കാലത്തെ അപേക്ഷിച്ച് ആഗോളവല്‍ക്കരണവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള അടുപ്പവും മറ്റും കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാക്കി. എന്നാല്‍ അന്നില്ലാത്ത മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ പ്രയോജനം ഇന്നുണ്ടെന്നും അതിനാല്‍ തന്നെ സ്പാനിഷ് ഫ്‌ളൂ ഒഴിവാക്കിയതിനെക്കാള്‍ വേഗത്തില്‍ കൊറോണയെ തുരത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

Read more about:
EDITORS PICK