വീട് നിര്‍മാണത്തിനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് ആയിരത്തിലേറെ വര്‍ഷത്തെ പഴക്കമുള്ള നിധിശേഖരം

സ്വന്തം ലേഖകന്‍ August 25, 2020

കുഴിയെടുത്തപ്പോള്‍ കണ്ടത് അത്ഭുത കാഴ്ച. വീട് നിര്‍മാണത്തിനായിട്ടാണ് കുഴിയെടുത്തത്. ആയിരത്തിലേറെ വര്‍ഷത്തെ പഴക്കമുള്ള നിധിശേഖരമാണ് യുവാക്കള്‍ക്ക് ലഭിച്ചത്. സെന്‍ട്രല്‍ ഇസ്രായേലിലാണ് സംഭവം.

വീട് നിര്‍മാണത്തിനായി സ്ഥലം വൃത്തിയാക്കാനെത്തിയ യുവാക്കളാണ് നിധി ആദ്യം കണ്ടത്. ഓഗസ്റ്റ് 18 നാണ് സ്ഥലത്ത് ഒരു കൂട്ടം യുവാക്കള്‍ ജോലിക്കായി എത്തിയത്. വീടുകള്‍ നിര്‍മിക്കാനായി കണ്ടെത്തിയ സ്ഥലം വൃത്തിയാക്കാനെത്തിയതായിരുന്നു യുവാക്കള്‍. 1,100 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിച്ചിട്ട നാണയങ്ങളാണ് കണ്ടെത്തിയത്.

പാത്രത്തില്‍ ആണിയടിച്ച് ഭദ്രമായി അടച്ചുവെച്ച നിലയിലായിരുന്നു നിധി. പിന്നീട് എടുക്കാമെന്ന് കരുതി സൂക്ഷിച്ച് വെച്ചതാകാമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. എന്നാല്‍ നാണയങ്ങള്‍ കുഴിച്ചുവെച്ചയാള്‍ പിന്നീടത് എടുക്കാതിരുന്നതിന്റെ കാരണം എന്തായിരിക്കുമെന്നത് മാത്രം വലിയ ചോദ്യചിഹ്നമാകുന്നു.

മണ്ണ് ആഴത്തില്‍ കുഴിച്ചപ്പോള്‍ നേര്‍ത്ത ഇലകള്‍ പോലെ എന്തോ ഒന്നാണ് ആദ്യം ശ്രദ്ധയില്‍പെട്ടതെന്ന് നിധി കണ്ടെത്തിയ യുവാവ് പറയുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് നാണയങ്ങളാണെന്ന് മനസ്സിലായത്. ഇതോടെ പുരാവസ്തു ഗവേഷകരെ വിവരം അറിയിക്കുകയായിരുന്നു.

 

 

Tags:
Read more about:
EDITORS PICK