കാണാതായ യുവതിയുടെ മൃതദേഹം തിരുവള്ളൂരിലെ ഫാമില്‍, കുളത്തില്‍ മുക്കിക്കൊന്ന് കത്തിച്ചതെന്ന് സംശയം

സ്വന്തം ലേഖകന്‍ August 25, 2020

ഒരാഴ്ച മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവള്ളൂരിലെ ഫാമിലാണ് കണ്ടെത്തിയത്. ഗുമ്മിഡിപൂണ്ടിയില്‍ താമസിച്ചിരുന്ന പ്രിയങ്ക എന്ന 35കാരിയാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 18 മുതല്‍ പ്രിയങ്കയെ കാണാനില്ലെന്ന സഹോദരന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലു പേര്‍ ചേര്‍ന്നു കൊലപ്പെടുത്തിയതായി കണ്ടെത്തി. കുളത്തില്‍ മുക്കിക്കൊന്നതിനു ശേഷം കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അയല്‍വാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ നടന്ന പീഡനശ്രമം ചെറുത്തതാണു കൊലയ്ക്കു കാരണമെന്ന് പൊലീസ് സംശയിക്കുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റു മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.

 

 

Tags: ,
Read more about:
RELATED POSTS
EDITORS PICK