ലയണല്‍ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ? ആദ്യ സൂചന നല്‍കി സഹതാരം

സ്വന്തം ലേഖകന്‍ August 27, 2020

ലയണല്‍ മെസ്സി ബാഴ്‌സിലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലെ താരമാകുമെന്ന് സൂചന. മെസ്സി എങ്ങോട്ടേക്ക് എന്നുള്ള ചര്‍ച്ചകള്‍ മുറുകുമ്പോഴാണ് സെര്‍ജിയോ അഗ്യൂറോയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരുമാറ്റം ശ്രദ്ധയില്‍പെടുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ kunaguero10 എന്ന പേരിലെ 10 ഒഴിവാക്കി kunaguero എന്നാക്കിയിരിക്കുന്നു. അര്‍ജന്റൈന്‍ ദേശീയ ടീമിലെ മെസിയുടെ സഹതാരമാണ് പേര് മാറ്റിയത്. പേരിലെ പത്താം നമ്പര്‍ ഒഴിവാക്കിയത് മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് വരാനുള്ള സൂചനയായാണ് ആരാധകരുടെ വിലയിരുത്തല്‍.

സിറ്റിയില്‍ അഗ്യൂറോയുടെ ജേഴ്‌സി നമ്പറാണ് പത്ത്. ബാഴ്‌സിലോണയിലും ദേശീയ ടീമിലും മെസി അണിയുന്നത് പത്താം നമ്പറാണ്. സിറ്റിക്കൊപ്പം ചേരുകയാണെങ്കില്‍ അഗ്യൂറോക്ക് പത്താം നമ്പര്‍ മെസിക്ക് നല്‍കേണ്ടിവരും. ബാഴ്‌സ വിടുകയാണെങ്കില്‍, ഏറെക്കാലം ബാഴ്‌സ കോച്ചും മെസിയോട് ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന പെപ് ഗാര്‍ഡിയോള നയിക്കുന്ന പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസി ചേക്കേറുമെന്ന വാര്‍ത്തകള്‍ മുമ്പും പുറത്തുവന്നിരുന്നു.

 

 

Read more about:
EDITORS PICK