അമ്മയും മകനും മരിച്ച നിലയില്‍, ഒരു മകനെ കാണാനില്ല

സ്വന്തം ലേഖകന്‍ August 28, 2020

തൃശൂരില്‍ രണ്ട് ദുരൂഹ മരണങ്ങള്‍. അമ്മയെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഒരു മകനെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. കരുവാപ്പടി ചക്കാമ്പത്ത് രാജിയും ഇവരുടെ രണ്ടു മക്കളില്‍ ഒരാളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വോളൂക്കര പഞ്ചായത്തിലെ കല്ലംകുന്നിലാണ് സംഭവം. മകന്‍ ഫോണ്‍വിളിച്ചിട്ട് എടുക്കാത്തതിനാല്‍ കാരണം തിരക്കി എത്തിയ രാജിയുടെ ഭര്‍ത്താവാണ് മൃതദേഹങ്ങള്‍ കണ്ടത്. രാജിയെ തൂങ്ങി മരിച്ച നിലയിലും മക്കളില്‍ ഒരാളെ കിണറ്റില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കിണറ്റില്‍ കമഴ്ന്ന നിലയില്‍ കിടക്കുന്നതിനാല്‍ മക്കളില്‍ ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

Tags: , ,
Read more about:
RELATED POSTS
EDITORS PICK