നാസയുടെ ഉപഗ്രഹം ഭൂമിയിലേക്ക് പതിച്ചു

സ്വന്തം ലേഖകന്‍ September 1, 2020

അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള നാസയുടെ ഉപഗ്രഹം ഭൂമിയിലേക്ക് വീണു. ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തി അമരുകയായിരുന്നു. 1964 സെപ്തംബര്‍ ഒന്നിന് നാസ വിക്ഷേപിച്ച ഉപഗ്രഹമാണ് നിലംപൊത്തിയത്. ഓഗോ-1 എന്ന ഉപഗ്രഹം 1971 വരെ ദൗത്യത്തിലേര്‍പ്പെട്ടിരുന്നു.

പിന്നീട് ഭൂമിയെ വലംവയ്ക്കുകയായിരുന്നു. ഭൂമിക്കു ചുറ്റുമുള്ള കാന്തിക മണ്ഡലം മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ച അഞ്ച് ദൗത്യ പരമ്പരകളില്‍ ആദ്യത്തേതായിരുന്നു ഓഗോ-1. തെക്കന്‍ പസിഫിക് സമുദ്രത്തിന് മുകളില്‍ വെച്ചാണ് ഉപഗ്രഹം കത്തിയമര്‍ന്നത്. മനുഷ്യര്‍ക്ക് ഇത് ഭീഷണി ഉയര്‍ത്തില്ല.

നാസ പ്രവചിച്ചതിലും 25 മിനുട്ട് മുമ്പാണ് ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തെ ഇടിച്ചത്. ഭൂമിയുടെ മൃദുവായ അന്തരീക്ഷ കണങ്ങളുമായി ഉപഗ്രഹം ഇടുക്കുന്നതോടെ അവയുടെ വേഗത കുറയും. ഇത്രയും ഉയരത്തില്‍ ഭൂമിയുടെ അന്തരീക്ഷം നേരിയതായിരിക്കും. ഇങ്ങനെ ഇടിക്കുമ്പോള്‍ ഉപഗ്രഹത്തിന്റെ വേഗത കുറയുകയും അതോടൊപ്പം ഉയരം കുറയുകയും ചെയ്യും. ക്രമേണ ഉപഗ്രഹത്തിന്റെ വിധിയെത്തുകയും ചെയ്യും.

 

 

Tags:
Read more about:
EDITORS PICK