ഒടുവില്‍ പബ്ജിക്കും ഇന്ത്യയില്‍ നിരോധനം: 118 ആപ്പുകള്‍ കൂടി തുടച്ചുമാറ്റി

സ്വന്തം ലേഖകന്‍ September 2, 2020

ഒടുവില്‍ പബ്ജി എന്ന ഗെയിമിനും പൂട്ടുവീണു. പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. അതിര്‍ത്തികളില്‍ ചൈന കൂടുതല്‍ കടന്നുകയറ്റങ്ങളും പ്രകോപനവും സൃഷ്ടിച്ചതോടെയാണ് തീരുമാനങ്ങള്‍ വേഗത്തിലാക്കിയത്.

പബ്ജിക്ക് പുറമേ നിരോധിച്ച മറ്റ് ആപ്പുകളുടെ പേറുകളടങ്ങിയ പട്ടികയും പുറത്ത് വന്നു. ജനപ്രിയ ആപ്ലിക്കേഷനായ പബ്ജി ലോക്ക് ഡൗണ്‍ കാലത്ത് അത്ഭുതകരമായ വളര്‍ച്ച നേടിയിരുന്നു. യഥാത്ഥത്തില്‍ പബ്ജി ഒരു ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. നിരവധിപേരാണ് ലോക്ഡൗണ്‍ സമയം പബ്ജി സ്ഥിരം കളിക്കാരായത്.

കേന്ദ്ര ഐടി മന്ത്രാലയമാണ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. പബ്ജി നിരോധിക്കണമെന്ന പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ചെറിയ കുട്ടികളില്‍ വരെ കുറ്റവാസന വളരാന്‍ ഈ ഗെയിം ഇടയാക്കുന്നുവെന്ന പരാതികളുമുണ്ടായിരുന്നു. എന്നാല്‍, പബ്ജി നിരോധിക്കരുതെന്ന് പറഞ്ഞ് പലരും ഹര്‍ജിയും കൊടുത്തിരുന്നു.

 

 

Tags: ,
Read more about:
EDITORS PICK