ഐപിഎല്ലിന് എത്തിയ ബിസിസിഐ മെഡിക്കല്‍ ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ September 3, 2020

ഐപിഎല്ലിന് വേണ്ടി യു.എ.ഇയിലെത്തിയ ബി.സി.സി.ഐ മെഡിക്കല്‍ ഓഫീസര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പതിമൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഐ.പി.എല്ലുമായി ബന്ധപ്പെട്ട കൊറോണ പോസറ്റീവ് ആയ ആളുകളുടെ എണ്ണം 14 ആയി.

നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ ഉണ്ടായിരുന്ന 2 താരങ്ങള്‍ അടക്കം 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബി.സി.സി.ഐ മെഡിക്കല്‍ ഓഫീസര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്വാറന്റൈനില്‍
ആകിയിട്ടുണ്ട്. സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയിലെ മൂന്ന് വേദികളിലായാണ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്.

ടീമുകള്‍ യു.എ.ഇയിലെത്തി പരിശീലനം ആരംഭിച്ചെങ്കിലും ബി.സി.സി.ഐ ഇതുവരെ മത്സരത്തിന്റെ ഫിക്‌സ്ചറുകള്‍ പുറത്തുവിട്ടിട്ടില്ല.

 

Tags: ,
Read more about:
EDITORS PICK