രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു, മഹാരാഷ്ട്രയില്‍ റെക്കോര്‍ഡ് വര്‍ധന

സ്വന്തം ലേഖകന്‍ September 4, 2020

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 39 ലക്ഷം കടന്നുവെന്നാണ് കണക്ക്. പ്രതിദിന വര്‍ധന ഇന്നും എണ്‍പതിനായിരം കടക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ ഇന്നലെയും റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ 18,105പേര്‍ രോഗബാധിതരായി.

ആന്ധ്രയില്‍ 10,199ഉം പേര്‍ക്കും തമിഴ്നാട്ടില്‍ 5,892 പേര്‍ക്കും രോഗം ബാധിച്ചു. ഡല്‍ഹിയില്‍ ഇന്നലെ 2,737 പേരാണ് രോഗികളായത്.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും എണ്‍പതിനായിരം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83, 341 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനുള്ളില്‍ 1096 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 68472 ആയി.

Tags:
Read more about:
RELATED POSTS
EDITORS PICK