വാക്‌സിന്‍ എത്തിയാല്‍ എല്ലാം ശരിയാകും എന്നു വിചാരിച്ചെങ്കില്‍ തെറ്റി, ഒരു വാക്‌സിനും പൂര്‍ണഫലമില്ല: ഡബ്ല്യുഎച്ച്ഒ

സ്വന്തം ലേഖകന്‍ September 4, 2020

വാക്‌സിന്‍ എത്തുന്നതിന്റെ കാത്തിരിപ്പിലാണ് ജനങ്ങള്‍. എന്നാല്‍, ഒരു വാക്‌സിനും പൂര്‍ണഫലമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ മാത്രമേ കൊവിഡിനെതിരായ വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാവുകയുള്ളൂ.

വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും പൂര്‍ണമായി ഉറപ്പുവരുത്തിയതിന് ശേഷമാവുമിത്. അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലുള്ള ഒരു വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 50% ഫലപ്രാപ്തി പോലും പ്രകടമാക്കിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം കൊവിഡിനെതിരായ വാക്സിന് റഷ്യ അനുമതി നല്‍കിയത് വലിയ തോതിലുള്ള ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു. മനുഷ്യരില്‍ കേവലം രണ്ട് മാസത്തില്‍ താഴേ പരീക്ഷണം നടത്തിയാണ് റഷ്യ വാക്സിന്‍ രംഗത്തിറക്കിയത്.

 

 

Read more about:
EDITORS PICK