കാണാതായ മൂന്നു വയസ്സുകാരിയുടെ മൃതദേഹം കാട്ടിനുള്ളില്‍, പീഡനത്തിനിരയായി കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ September 4, 2020

ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം. മൂന്ന് വയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊന്ന നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലക്കിംപുര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഇന്നലെ രാവിലെയാണ് പീഡനം നടന്നത്.

ഈ ജില്ലയില്‍ ഇരുപത് ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ സംഭവമാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ മാറിയുള്ള കാട്ടുപ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പരിക്കുകളോടെയാണ് കുട്ടിയുടെ മൃതദേഹം ഉള്ളത്. കുട്ടി പീഡത്തിനിരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

കുട്ടിയുടെ പിതാവ് മറ്റൊരു ഗ്രാമത്തിലുള്ള യുവാവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊന്നുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

Read more about:
RELATED POSTS
EDITORS PICK