റെക്കോര്‍ഡ് തകര്‍ത്തു: ഐസ് കട്ടകള്‍ക്ക് നടുവില്‍ രണ്ടരമണിക്കൂര്‍, സാഹസികത അവസാനിക്കുന്നില്ല

സ്വന്തം ലേഖകന്‍ September 7, 2020

ഐസ് കട്ടകള്‍ക്ക് നടുവില്‍ മണിക്കൂറുകളോളം നില്‍ക്കാന്‍ പറ്റുമോ? ഇവിടെ ജോസഫ് കൊയേബറി എന്ന യുവാവ് അതിസാഹസികമായ ചലഞ്ച് നടത്തിയിരിക്കുന്നു.
റെക്കോര്‍ഡുകള്‍ തകര്‍ത്ത് രണ്ടര മണിക്കൂര്‍. ഗ്ലാസ് പെട്ടിയ്ക്കുള്ളില്‍ നിറച്ച ഐസ് കട്ടകള്‍ക്കിടയില്‍ ജോസഫ് രണ്ട് മണിക്കൂര്‍ 30 മിനിറ്റ് 57 സെക്കന്‍ഡ് നിന്നു. 200 കിലോഗ്രാം ഐസാണ് ഉപയോഗിച്ചത്. വെറുമൊരു സ്വിമ്മിംഗ് സ്യൂട്ട് മാത്രമാണ് വേഷം.

തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡാണ് ജോസഫ് ഭേദിച്ചത്. 2019ലാണ് ജോസഫ് രണ്ട് മണിക്കൂര്‍ എന്ന റെക്കോര്‍ഡ് കാഴ്ചവെച്ചിരുന്നത്. ഇന്നത് രണ്ടര മണിക്കൂറായി. തണുത്തു തുടങ്ങുമ്പോള്‍ സ്വാഭാവികമായി മനുഷ്യ ശരീരം വേദനിച്ചുതുടങ്ങും. എന്നാല്‍, ആ വേദന മാറ്റിയത് നല്ല കാര്യങ്ങളെക്കുറിച്ച് ആലോചിച്ചാണെന്ന് ജോസഫ് പറയുന്നു.

മെല്‍ക്കിലെ ടൗണ്‍ സ്‌ക്വയറിലാണ് ഈ സാഹസികത അരങ്ങേറിയത്. ഇത് കാണാന്‍ ജനങ്ങള്‍ ഓടി കൂടി. അടുത്ത വര്‍ഷം ഈ റെക്കോര്‍ഡും ഭേദിക്കണമെന്നാണ് ആഗ്രഹമെന്ന് ജോസഫ് വ്യക്തമാക്കി.

 

Read more about:
EDITORS PICK