കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു, മരിച്ചത് ശ്യാമപ്രസാദ് വധക്കേസിലെ പ്രതി

സ്വന്തം ലേഖകന്‍ September 8, 2020

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ഇന്ന് വൈകുന്നേരമാണ് കൊല നടന്നത്. കണ്ണൂരില്‍ കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സസംഭവം. എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്‍ ആണ് മരിച്ചത്.

എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍. കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം വാഹനത്തെ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം.

സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. ഉടന്‍ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. മൃതദേഹം പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Tags:
Read more about:
RELATED POSTS
EDITORS PICK