യുവതിയുടെ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് സഹായവുമായി നടന്‍ സോനു സൂദ്, നന്ദി പറഞ്ഞ് കുടുംബം

സ്വന്തം ലേഖകന്‍ September 8, 2020

ബോളിവുഡ് നടന്‍ സോനു സൂദ് കുടുംബത്തിന് സഹായവുമായി എത്തി. യുവതിയുടെ ട്യൂമര്‍ ശസ്ത്രക്രിയയ്ക്കായിട്ടാണ് സോനു സൂദ് സഹായം നല്‍കിയത്. ഗുഡ്ഡി എന്ന 46 കാരിയെ ആഗസ്റ്റ് 28നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് ശസ്ത്രക്രിയ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍, ശസ്ത്രക്രിയയ്ക്ക് 2.5 കോടി ചെലവ് വരുമായിരുന്നു. കൊറോണ ലോക്ഡൗണ്‍ മൂസം ഗുഡ്ഡിയുടെ ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. കുടുംബത്തിന് ഇത്രയും പണം കണ്ടെത്താന്‍ ഒരു വഴിയും ഇല്ലാതെ സാഹചര്യം വന്നപ്പോഴാണ് സഹായം തേടിയത്. സംഭവം അറിഞ്ഞ സോനു സൂദ് സഹായവുമായി എത്തുകയായിരുന്നു.

അദ്ദേഹം ട്വിറ്ററിലൂടെ ജനങ്ങളോട് സഹായവും തേടി. ഏതെങ്കിലും ആശുപത്രി ഈ രോഗിയെ ദത്തെടുക്കണമെന്നും അല്ലെങ്കില്‍ മരുന്ന് ചെലവ് കുറച്ച് കൊടുക്കണമെന്നും സോനു അഭ്യര്‍ത്ഥിച്ചു. പകുതി സഹായം ചെയ്താല്‍ ഇവര്‍ക്ക് ആശ്വാസം ആകുമെന്നും സോനു പറഞ്ഞു. സോനുവിന്റെ ട്വീറ്റിന് ഹരിയാനയിലെ ന്യൂറോ സര്‍ജന്‍ ഡോ.അശ്വനി കുമാര്‍ മറുപടി നല്‍കി. ട്യൂമര്‍ സൗജന്യമായി നീക്കം ചെയ്യാനുള്ള സൗകര്യം താന്‍ ചെയ്തുകൊടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് യുവതിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. യുവതി ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെന്നാണ് വിവരം.

 

 

 

Read more about:
EDITORS PICK