പ്രതീക്ഷകളൊക്കെ അസ്ഥാനത്തായി പോയി: കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ച യുവാവിന് അജ്ഞാത രോഗം, ഓക്‌സ്ഫഡ് സര്‍വ്വകലാശാല വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

സ്വന്തം ലേഖകന്‍ September 9, 2020

ലോകം മുഴുവന്‍ വാക്‌സിന്‍ എത്തുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാണ് ഓക്‌സ്ഫഡ് സര്‍വകലാശാല റിപ്പോര്‍ട്ട് വന്നത്. കൊവിഡ് വാക്സിന്റെ പരീക്ഷണം ഓക്‌സ്ഫഡ് സര്‍വകലാശാല നിര്‍ത്തിവെച്ചു. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിവെച്ചത്.

വാക്‌സിന്‍ കുത്തിവെച്ച വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു. രോഗം വാക്‌സിന്റെ പാര്‍ശ്വഫലമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ അസ്ട്ര സെനേക്കയുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്.

ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിച്ചിരുന്നു. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിരുന്നു. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനേക അറിയിച്ചു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും.

 

Read more about:
EDITORS PICK