കൊവിഡ് പ്രതിസന്ധിക്കിടെ നിറയെ തൊഴിലവസരങ്ങളുമായി ആമസോണ്‍, 33,000 പേര്‍ക്ക് ജോലി

സ്വന്തം ലേഖകന്‍ September 10, 2020
amazone

കൊവിഡ് പ്രതിസന്ധിക്കിടെ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരക്കാര്‍ക്കൊരു സന്തോഷവാര്‍ത്തയാണ് ആമസോണ്‍ നല്‍കുന്നത്. 33,000 പേര്‍ക്ക് ജോലി നല്‍കാന്‍ ആമസോണ്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 16ന് നിരവധി തൊഴിലവസരങ്ങളാണ് ആമസോണ്‍ തുറന്നിടുന്നത്. കൊവിഡ് ലോക്ഡൗണും മറ്റും എല്ലാവരും ഓണ്‍ലൈന്‍ ഷോപ്പിങിനെ ആശ്രയിക്കുന്നു.

പലചരക്ക് സാധനങ്ങള്‍ വരെ വീട്ടില്‍ എത്തിച്ചുകൊടുക്കുന്നു. ഇതോടെയാണ് കൂടുതല്‍ ആളുകളെ ജോലിക്കായി ആമസോണ്‍ എടുക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ റെക്കോര്‍ഡ് വരുമാനവും ലാഭവും നേടാന്‍ കമ്പനിയെ സഹായിച്ചു. ക്ലീനിംഗ് സപ്ലൈസ് ചെയ്യുന്നതിനും തൊഴിലാളികള്‍ക്ക് ഓവര്‍ടൈം, ബോണസ് എന്നിവ നല്‍കുന്നതിനും 4 ബില്യണ്‍ ഡോളര്‍ ആമസോണിന് ഈ സമയത്ത് ചിലവഴിക്കേണ്ടിവന്നു. ജോലിക്കാരുടെ ലഭ്യതക്കുറവ് പെട്ടെന്ന് ഓര്‍ഡറുകള്‍ എത്തിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടുന്നു. വെയര്‍ഹൗസുകളില്‍ ഓര്‍ഡറുകള്‍ പായ്ക്ക് ചെയ്യാനും കയറ്റുമതി ചെയ്യാനും സഹായിക്കുന്നതിന് 175,000 പേരെ കൂടി നിയമിക്കേണ്ടതുണ്ട്.

ആമസോണിനെ കൂടാതെ വാള്‍മാര്‍ട്ടും ടാര്‍ഗെറ്റും പകര്‍ച്ചവ്യാധി സമയത്ത് വില്‍പ്പനയില്‍ കുതിച്ചുയര്‍ന്നു. ഡെന്‍വര്‍, ന്യൂയോര്‍ക്ക്, ഫീനിക്സ്, ജന്മനാടായ സിയാറ്റില്‍ എന്നിവയുള്‍പ്പെടെ രാജ്യമെമ്പാടുമുള്ള ആമസോണിന്റെ ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഈ തൊഴില്‍ അവസരങ്ങള്‍.

സെപ്തംബര്‍ 16 ന് ഒരു ഓണ്‍ലൈന്‍ കരിയര്‍ മേള നടത്തുമെന്ന് ആമസോണ്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമാനമായ ഒരു കരിയര്‍ മേളയില്‍ ഏകദേശം 30,000 ജോലികള്‍ക്കായി 200,000 അപേക്ഷകള്‍ ലഭിച്ചതായി ആമസോണ്‍ പറയുന്നു.

 

 

Tags: ,
Read more about:
EDITORS PICK