ഇതാണ് അന്നയും സൂസന്നയും: ചുരുണ്ട മുടിക്കാര്‍, സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി സഹോദരിമാര്‍

സ്വന്തം ലേഖകന്‍ September 10, 2020

നടി അന്ന ബെന്നും സഹോദരി സൂസന്ന ബെന്നും നടത്തിയ കിടിലം ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. വനിത മാഗസീനിന്റെ സെപ്റ്റംബര്‍ രണ്ടാം ലക്കത്തിലെ കവര്‍ ഫോട്ടോവിനുവേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ തിരക്കഥാകൃത്ത് ബെന്നി നായരമ്പലത്തിന്റെ രണ്ട് മക്കളും പിന്നോട്ടല്ല. ചുരുണ്ട മുടിക്കാരിയെ മലയാള ചലച്ചിത്രത്തിനു ലഭിച്ചപ്പോള്‍ വീട്ടില്‍ മറ്റൊരു താരം കൂടിയുണ്ടെന്ന് വ്യക്തമാകുന്നു.

അന്ന ബെന്നിന്റെ സഹോദരിയാണ് സൂസന്ന. രണ്ടുപേരും ചുരുണ്ട മുടിക്കാര്‍. സൂസന്ന ചേച്ചിയേക്കാള്‍ മിടുക്കിയാണ്. മ്യൂസിക്കിനോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് സൂസന്ന. ഒരു ഗിത്താറിസ്റ്റ് കൂടിയാണ് സൂസന്ന.


ഇരുവരും സ്റ്റൈലന്‍ വേഷത്തിലാണ് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തത്. ഉണ്ണിയാണ് ഇരുവരെയും ഒരുക്കിയത്.

Tags:
Read more about:
EDITORS PICK