കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ സൂപ്പ് കഴിക്കൂ…

സ്വന്തം ലേഖകന്‍ September 10, 2020

കൊവിഡ് കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത സ്ഥിതിക്ക് ജനങ്ങള്‍ ആരോഗ്യ കാര്യത്തില്‍ ജാഗരൂകരായിരിക്കണം. പ്രതിരോധശേഷിയാണ് അത്യാവശ്യം. അതിനുവേണ്ടിയുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. മുരിങ്ങയില പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഇല വര്‍ഗമാണ്. മുരിങ്ങയില കൊണ്ടൊരു സൂപ്പ് തയ്യാറാക്കാം.

അവിശ്യ സാധനങ്ങള്‍

കുമ്പളങ്ങ – അരക്കിലോ, കഷണങ്ങളാക്കിയത്
സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത
വെളുത്തുള്ളി – എട്ട് അല്ലി, അരിഞ്ഞത്

വെള്ളം – മൂന്നു-നാല് കപ്പ്
എണ്ണ – ഒരു െചറിയ സ്പൂണ്‍

മുരിങ്ങയില – ഒരു കപ്പ്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

തയ്യാറാക്കുന്നവിധം

കുമ്പളങ്ങ, സവാള, തക്കാളി വെളുത്തുള്ളി എന്നിവ വെള്ളം ചേര്‍ത്ത് വേവിക്കാം. ചൂടാറിയ ശേഷം മിക്‌സിയില്‍ അടിച്ചെടുക്കണം. എണ്ണ ചൂടാക്കി മുരിങ്ങയില ചേര്‍ത്തു രണ്ടു മിനിറ്റ് വഴറ്റി വാങ്ങി തയാറാക്കിയ സൂപ്പില്‍ ചേര്‍ത്ത് അഞ്ചാറു മിനിറ്റ് ചെറുതീയില്‍ തിളപ്പിക്കണം. സൂപ്പ് തയ്യാര്‍

 

 

 

Tags: ,
Read more about:
EDITORS PICK