ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് നാഡീസംബന്ധമായ ഗുരുതര രോഗം

സ്വന്തം ലേഖകന്‍ September 10, 2020

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ പരാജയമാകുമോ? വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് നാഡീസംബന്ധമായ അപൂര്‍വ്വ രോഗമാണെന്ന് കണ്ടെത്തി. അസ്ട്ര സെനക എന്ന ഗുരുതര രോഗം.

യുവതിക്ക് ട്രാന്‍വേഴ്സ് മൈലൈറ്റീസ് എന്ന രോഗാവസ്ഥയാണെന്ന് അസ്ട്ര സെനക സിഇഒ അറിയിച്ചു. വാക്സിന്‍ സ്വീകരിച്ച യുവതിക്ക് അപൂര്‍വ്വ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓക്സ്ഫസ് അസ്ട്ര സെനകയുടെ കൊറോണ പ്രതിരോധ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചത്. എന്നാല്‍ വാക്സിന്‍ സ്വീകരിച്ച യുവതി പാര്‍ശ്വഫലങ്ങളില്‍ നിന്ന് സുഖം പ്രാപിക്കുന്നുണ്ട്. ഉടന്‍ ആശുപത്രി വിടുമെന്നും അസ്ട്ര സെനക സിഇഒ പറഞ്ഞു.

താല്‍ക്കാലികമായി കൊറോണ പ്രതിരോധ പരീക്ഷണങ്ങള്‍ നിര്‍ത്തുകയാണ്. അടുത്തയാഴ്ചയോടെ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അസ്ട്ര സെനക വ്യക്തമാക്കി . ജൂലൈ 20 നാണ് ഓക്സ്ഫഡ് സര്‍വ്വകലാശാല കൊറോണ പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചത്. മൂന്നാംഘട്ട പരീക്ഷണമാണ് നിര്‍ത്തിവെച്ചത്.

എന്നാല്‍, വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ തുടരുമെന്ന് പുണെ സറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്.

 

Read more about:
RELATED POSTS
EDITORS PICK