സുശാന്തിന് കഞ്ചാവ് എത്തിച്ചത് റിയ തന്നെ, ക്രെഡിറ്റ് കാര്‍ഡ് വഴി പണം നല്‍കിയെന്ന് ശൗവികിന്റെ മൊഴി

സ്വന്തം ലേഖകന്‍ September 10, 2020

സുശാന്ത് മരണവും ലഹരിസംഘവുമായുള്ള ബന്ധവും പുറത്തുവരുന്നു. സുശാന്തിന് കഞ്ചാവ് എത്തിച്ചുകൊടുത്തത് റിയയും സഹോദരന്‍ ശൗവിക് ചക്രബര്‍ത്തിയുമാണെന്ന് അന്വേഷണ സംഘം. സുശാന്തിന് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ശൗവിക് മൊഴി നല്‍കി. ലോക്ഡൗണ്‍ സമയത്തും അതിനുമുന്‍പും സുശാന്തിന്റെ വീട്ടിലെത്തി ശൗവിക് കഞ്ചാവ്, ഹാഷിഷ് തുടങ്ങിയവ കൈമാറിയിരുന്നു.

കേസില്‍ അറസ്റ്റിലായ ലഹരി വിതരണക്കാരായ ബാസിത് പരിഹാറും, സൂര്യദീപ് മല്‍ഹോത്രയും ശൗവികിന് മയക്കുമരുന്ന് നല്‍കിയിരുന്നതായും സമ്മതിച്ചു. സുശാന്തിന് നല്‍കാനായി വാങ്ങിയ മയക്കുമരുന്നിന് ക്രഡിറ്റ് കാര്‍ഡ് വഴി പണം നല്‍കിയിരുന്നത് തന്റെ സഹോദരി റിയ ചക്രബര്‍ത്തിയാണെന്നും ശൗവിക് മൊഴി നല്‍കിയിട്ടുണ്ട്.

വിവിധ പരിപാടികളില്‍വെച്ച് സുശാന്തിന് മയക്കുമരുന്ന് കൈമാറുകയും ചെയ്തിരുന്നു. ബാസ്ത് പരിഹാറും റിയയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിലും ഇത് വ്യക്തമാക്കുന്നുണ്ട്. 2020 മാര്‍ച്ച് 16ന് സുശാന്ത് റിയ വഴി തന്നോട് കഞ്ചാവ് ആവശ്യപ്പെട്ടിരുന്നു. സുശാന്ത് ഒരു ദിവസം നാലും അഞ്ചും തവണ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിയ അറിയിച്ചിരുന്നു. അതിനാല്‍ 20 തവണ അഞ്ച് ഗ്രാം കഞ്ചാവ് വീതം കൈമാറിയതായും ശൗവിക് നല്‍കിയ മൊഴിയില്‍ പറയുന്നു.

മയക്കുമരുന്നിന്റെ വിലവിവരങ്ങള്‍ ബാസിതാണ് പറയുക. അത് റിയയ്ക്കും സുശാന്തിന്‍രെ മാനേജര്‍ക്കും അയച്ചുകൊടുക്കുമെന്നും ശൗവിക് പറയുന്നു.

 

 

Read more about:
EDITORS PICK