സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ്: 2738 പേര്‍ക്ക് സമ്പര്‍ക്കം

സ്വന്തം ലേഖകന്‍ September 11, 2020

സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് പതിനാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതില്‍ 285 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 477, മലപ്പുറം 372, കൊല്ലം 295, എറണാകുളം 258, കോഴിക്കോട് 239, കണ്ണൂര്‍ 225, കോട്ടയം 208, ആലപ്പുഴ 178, തൃശൂര്‍ 172, പാലക്കാട് 99, കാസര്‍ഗോഡ് 97, പത്തനംതിട്ട 65, വയനാട് 33, ഇടുക്കി 20 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം-494
മലപ്പുറം-390
കൊല്ലം-303
എറണാകുളം-295
കോഴിക്കോട്-261
കണ്ണൂര്‍-256
കോട്ടയം-221
ആലപ്പുഴ-200
തൃശൂര്‍-184
പാലക്കാട്-109
കാസര്‍കോട്-102
പത്തനംതിട്ട-93
വയനാട്-52
ഇടുക്കി-28

Tags:
Read more about:
EDITORS PICK