മന്ത്രി ഇപി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ September 11, 2020

മന്ത്രി തോമസ് ഐസക്കിനുപിന്നാലെ മന്ത്രി ഇപി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. മന്ത്രിയുടെ കോവിഡ് ഫലം പോസ്റ്റീവായതോടെ മന്ത്രിയുടെ ഓഫീസ് അടച്ചു.

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനോടും ഗണ്‍മാനിനോടും നിരീക്ഷത്തലില്‍ പോവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും കൂടുതല്‍ ചികിത്സക്കായി മന്ത്രിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും.

 

Read more about:
EDITORS PICK