ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് വ്യാകുലത തോന്നുന്നില്ലേ? നിങ്ങളുടെ നിശബ്ദത ചരിത്രം വിലയിരുത്തും: സോണിയാ ഗാന്ധിക്കെതിരെ കങ്കണ

സ്വന്തം ലേഖകന്‍ September 11, 2020

ബോളിവുഡിനെതിരെയും പോലീസിനെതിരെയും ഉദ്ധവ് താക്കറയ്‌ക്കെതിരെയും എന്തിന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കുനേരെ വരെ വിരല്‍ചൂണ്ടി നടി കങ്കണ റണാവത്ത്. ഒരു സ്ത്രീയെന്ന നിലയില്‍ ഒറ്റയ്ക്ക് നിന്ന് കങ്കണ പൊരുതുന്നു. ശിവസേനയുടെ നരനായാട്ട് നടക്കുമ്പോള്‍ സോണിയ ഗാന്ധിക്കുനേരെയാണ് കങ്കണ സംസാരിക്കുന്നത്.

തന്റെ കെട്ടിടം മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ച് നീക്കിയിട്ടും സ്ത്രീയെന്ന നിലയില്‍ പ്രശ്നത്തില്‍ ഇടപെടാത്തിനെ കുറിച്ച് കങ്കണ ചോദിക്കുന്നു. ചരിത്രം നിങ്ങളുടെ നിശ്ശബ്ദതയെയും നിസ്സംഗതയെയും വിലയിരുത്തുമെന്ന് കങ്കണ ട്വീറ്റില്‍ കുറിച്ചു. കങ്കണ കുറിച്ചതിങ്ങനെ…

ബഹുമാന്യയായ ഇന്ത്യന്‍ നാഷണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാജി, മഹാരാഷ്ട്രയിലെ നിങ്ങളുടെ സര്‍ക്കാര്‍ എനിക്ക് നല്‍കിയ ഉപചാരങ്ങളില്‍ ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് വ്യാകുലത തോന്നുന്നില്ലേ? ഡോക്ടര്‍ അംബേദ്കര്‍ നല്‍കിയ ഭരണഘടനാ തത്വങ്ങള്‍ പാലിക്കാന്‍ നിങ്ങളുടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാത്തത് എന്തുകൊണ്ടാണ്? കങ്കണ ട്വീറ്റില്‍ ചോദിച്ചു.


പാശ്ചാത്യരാജ്യത്ത് വളരുകയും ഇന്ത്യയില്‍ താമസിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് സ്ത്രീകളുടെ പോരാട്ടങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കാം. നിങ്ങളുടെ സ്വന്തം സര്‍ക്കാര്‍ സ്ത്രീകളെ ഉപദ്രവിക്കുകയും ക്രമസമാധാനത്തെ പരിഹസിക്കുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ നിശ്ശബ്ദതയെയും നിസംഗതയെയും ചരിത്രം വിലയിരുത്തും. നിങ്ങള്‍ വിഷയത്തില്‍ ഇടപെടുമെന്ന് ഞാന്‍ കരുതുന്നുവെന്ന് കങ്കണ പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK