റിയ ചക്രവര്‍ത്തിക്ക് ജാമ്യമില്ല, സെപ്തംബര്‍ അവസാനം വരെ ജയിലില്‍ തുടരണം

സ്വന്തം ലേഖകന്‍ September 11, 2020

ലഹരിവിരുദ്ധ കേസില്‍ അറസ്റ്റിലായ സുശാന്തിന്റെ കാമുകിയും നടിയുമായി റിയ ചക്രവര്‍ത്തിക്ക് ജാമ്യം നിഷേധിച്ചു. മുംബൈ കോടതിയാണ് റിയയുടെ ജാമ്യം നിഷേധിച്ചത്. റിയ സെപ്തംബര്‍ 22 വരെ ജയിലില്‍ തുടരണം. റിയയെ കൂടാതെ സഹോദരന്‍ ശൗവിക്കിന്റെയും കേസിലെ മറ്റ് എട്ട് പ്രതികളുടെയും ജാമ്യവും കോടതി നിഷേധിച്ചു.

റിയ ചക്രവര്‍ത്തി മുംബൈ ബൈക്കുല്ല ജയിലില്‍ തുടരേണ്ടതാണ്. അതേസമയം, റിയയുടെ അഭിഭാഷകന്‍ ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിക്കും. താന്‍ നിരപരാധിയാണെന്നും വ്യാജമായി പ്രതിചേര്‍ത്തതാണെന്നുമാണ് റിയ കോടതിയോട് പറഞ്ഞത്.

സെക്ഷന്‍ 27A എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് റിയയ്ക്കും സഹോദരനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സമൂഹത്തിലെ സ്ഥാനവും പണവും ഉപോഗിച്ച് സാക്ഷികളെ സ്വാധീനിക്കുമെന്നും നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ അറിയിക്കുകയായിരുന്നു.

 

 

Read more about:
RELATED POSTS
EDITORS PICK