കൊവിഡ് പ്രതിരോധനം: ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍ September 11, 2020

ആളുകളെ കൊന്നും കൊവിഡ് പ്രതിരോധിക്കാന്‍ തയ്യാര്‍. ചൈനയില്‍ നിന്ന് എത്തുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഉത്തരകൊറിയ. ഉത്തരകൊറിയയിലെ യുഎസ് കമാന്‍ഡറാണ് വിവാദ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

അതിര്‍ത്തി അടച്ചതോടെ കള്ളക്കടത്ത് വര്‍ധിച്ചെന്ന് യുഎസ് കൊറിയ കമാന്‍ഡര്‍ റോബര്‍ട്ട് അബ്രഹാം പറഞ്ഞു. ചൈനീസ് അതിര്‍ത്തിയുടെ രണ്ട് കിലോമീറ്റര്‍ പരിസരം ബഫര്‍ സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി ജനുവരിയില്‍ ചൈനയുമായുള്ള അതിര്‍ത്തി ഉത്തരകൊറിയ അടച്ചിരുന്നു.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണെങ്കിലും ഉത്തരകൊറിയയില്‍ ഇതുവരെ കോവിഡ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, സൈനികര്‍ക്കടക്കം കോവിഡ് ബാധിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയ വിവരം പുറത്തു വിടാത്തതാണെന്നുമുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

Read more about:
EDITORS PICK