സാധ്യമായ ചര്‍ച്ചയെ ഇങ്ങനെ ഇല്ലാതാക്കിയത് നിര്‍ഭാഗ്യകരം, ഒരു കൂട്ടം സ്ത്രീകളുടെ പ്രതീക്ഷയുടെയും പ്രയത്‌നത്തിന്റെയും ഫലം അനാസ്ഥയോടെ കൈകാര്യം ചെയ്തു: വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ച് ഡബ്ല്യുസിസി

സ്വന്തം ലേഖകന്‍ September 11, 2020

സംവിധായിക വിധു വിന്‍സെന്റിന്റെ രാജി സ്വീകരിച്ച് ഡബ്ല്യുസിസി. രാജി വെക്കാനുള്ള താങ്കളുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കുമ്പോഴും, ജനാധിപത്യ മര്യാദകളോടെ നമുക്കിടയില്‍ സാധ്യമായ ഒരു ചര്‍ച്ചയെ ഇങ്ങനെ ഇല്ലാതാക്കിയത് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയെന്നും ഡബ്ല്യുസിസി പറയുന്നു. രാജി അറിയിച്ച് വിധു സംഘടനയ്ക്ക് കത്തയച്ചിരുന്നു.

ഡബ്ല്യുസിസിയെക്കുറിച്ചുള്ള ക്രിയാത്മകമായ വിമര്‍ശനമാണ് താങ്കള്‍ ഈ കത്തിലൂടെ ഉദ്ദേശിച്ചതെങ്കില്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, താങ്കള്‍ അടക്കം ഒരു കൂട്ടം സ്ത്രീകളുടെ പ്രതീക്ഷയുടെയും പ്രയത്‌നത്തിന്റെയും ഫലത്തെ അനാസ്ഥയോടെ കൈകാര്യം ചെയ്യുകയാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന് മറുപടിയായി വിധു പറയുന്നു.

വിധു വിന്‍സെന്റിന് സംഘടന അയച്ച കത്ത് വായിക്കാം…

Read more about:
RELATED POSTS
EDITORS PICK