കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍ September 12, 2020

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ആത്മഹത്യ. കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കൊവിഡ് കാലത്തെ ഒറ്റപ്പെടലും മാനസിക സമ്മര്‍ദ്ദവുമാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് വിവരം. കണ്ണൂര്‍ കുഞ്ഞിമംഗലത്താണ് സംഭവം.

30കാരനായ ടിവി ശരത്താണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലാണ് മരിച്ചത്. ആഗസ്റ്റില്‍ കുവൈറ്റില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം വീടിനുസമീപത്തെ ഷെഡില്‍ ക്വാറന്റൈനിലായിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് മരിച്ചനിലയില്‍ കണ്ടത്.

കഴുത്ത് മുറിച്ച് മരിച്ച നിലയിലായിരുന്നു മൃതദേഹം. അടുത്തുനിന്ന് കത്രിക പോലീസ് കണ്ടെടുത്തു.

 

Tags: ,
Read more about:
EDITORS PICK