‘മഹാരാഷ്ട്ര വിരോധി’: കങ്കണ സ്വയം ശവക്കുഴി തോണ്ടുന്നു, കങ്കണയ്‌ക്കെതിരെ ശിവസേനയുടെ മുഖപത്രം

സ്വന്തം ലേഖകന്‍ September 12, 2020

ബോളിവുഡ് ലേഡീ സൂപ്പര്‍സ്റ്റാര്‍ കങ്കണ റണാവത്തിനെതിരൈ ശിവസേനയുടെ മുഖപത്രം. മുംബൈയെ വിലക്കുറച്ച് കാണുന്നത് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണെന്ന് മുഖപത്രം ചൂണ്ടിക്കാണിക്കുന്നു. കങ്കണയെ അടച്ഛാക്ഷേപിച്ചാണ് ശിവസേനയുടെ മുഖപത്രം.

കങ്കണയെ ‘മഹാരാഷ്ട്ര വിരോധി’ എന്നു വിശേഷിപ്പിച്ച സാമ്‌ന ‘അംബേദ്കറിന്റെ ആശയവുമായി യാതൊരു സാമ്യവുമില്ലാത്ത പ്രത്യയ ശാസ്ത്രം സൂക്ഷിക്കുന്നൊരാള്‍ മുംബൈ വിമാനത്താവളത്തിലെത്തിയതോടെ നീലകൊടി ഉയര്‍ത്തി കോലാഹലമുണ്ടാക്കി സ്വാഗതം ചെയ്തു. ഇത് അംബേദ്കറിനെ അവഹേളിക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു. മഹാരാഷ്ട്ര വിരോധികളുമായി ചേര്‍ന്ന് അധികാരം പിടിക്കല്‍ മാത്രമാണ് അവരുടെ ആവശ്യമെന്നും സാമ്‌ന പറയുന്നു.

വിവിധ ഇടങ്ങളില്‍നിന്ന് നിരവധി പേര്‍ ത്യാഗം സഹിച്ച് വലിയ താരങ്ങളായി മാറി. അവരെല്ലാവരും മുംബൈയോട് വിശ്വാസ്യത പുലര്‍ത്തുകയും ചെയ്തു. മറാത്തക്കാരനായ ദാദാ സാഹേബ് ഫാല്‍ക്കെയാണ് ബോളിവുഡ് കെട്ടിപ്പടുത്തത്. എന്നാല്‍ അദ്ദേഹത്തിന് ഇതുവരെ ഭാരത് രത്‌ന ലഭിച്ചില്ല. എന്നാല്‍ അദ്ദേഹം തുടങ്ങിവെച്ച മേഖലയില്‍നിന്ന് നിരവധി പേര്‍ക്ക് ഭാരത രത്‌നയും പാകിസ്താന്‍ സിവിലിയന്‍ അവാര്‍ഡും ലഭിച്ചു.

നല്ലതിനെ ജനം എന്നും സ്വീകരിച്ചിരുന്നു. ജിതേന്ദ്ര, ധര്‍മേന്ദ്ര, രാജേഷ് ഖന്ന തുടങ്ങിയവര്‍ സ്വാധീനമുള്ള കുടുംബത്തില്‍നിന്ന് എത്തിയവരായിരുന്നില്ല. അവരുടെ മക്കള്‍ സിനിമയില്‍ എത്തുന്നതില്‍ പ്രശ്‌നം എന്താണ്. അവര്‍ അവരുടെ കര്‍മഭൂമിയായ മുംബൈയെ എപ്പോഴും ബഹുമാനിക്കുന്നു. മുംബൈയുടെ വളര്‍ച്ചയില്‍ സംഭാവന ചെയ്യുന്നു.

വെള്ളത്തില്‍ കഴിയുമ്പോള്‍ അവര്‍ മത്സ്യത്തോട് ശത്രുത പുലര്‍ത്തിയില്ല. ചില്ലുവീട്ടില്‍ താമസിക്കുമ്പോള്‍ അതിനുനേരെ അവര്‍ കല്ലെറിഞ്ഞില്ല. അതു ചെയ്യാന്‍ ശ്രമിച്ചവരെ മുംബൈ പാഠം പഠിപ്പിക്കുകയും ചെയ്തു. മുംബൈയെ വിലക്കുറച്ചു കാണുന്നത് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമാണെന്നും ശിവസേന പറയുന്നു.

Read more about:
RELATED POSTS
EDITORS PICK