മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ കാര്‍ട്ടൂണ്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു, നാവിക ഉദ്യോഗസ്ഥന് മര്‍ദ്ദനം

സ്വന്തം ലേഖകന്‍ September 12, 2020

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്കുനേരെ കാര്‍ട്ടൂണ്‍ പ്രചരണം. കാര്‍ട്ടൂണ്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത റിട്ട. നാവിക സേന ഉദ്യോഗസ്ഥന് ക്രൂരമര്‍ദ്ദനം. ശിവസേന പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. ഉദ്ധവ് താക്കറയെ പരിഹസിച്ചത് നടി കങ്കണയ്ക്ക് നേരയെ ശിവസേനയുടെ ഭീഷണിയുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഈ അക്രമം.

മദന്‍ ശര്‍മ എന്ന 65 കാരനെയാണ് മര്‍ദ്ദിച്ചത്. സബര്‍ബന്‍ കാണ്ഡിവാലിയിലെ ലോഖണ്ഡ്യാല കോംപ്ലക്‌സിലുള്ള ഇയാളുടെ താമസസ്ഥലത്തെത്തിയാണ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK