സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ്: ഇന്ന് മരിച്ചത് പതിനഞ്ച് പേര്‍

സ്വന്തം ലേഖകന്‍ September 14, 2020

സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പകര്‍ന്നത്. 21 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം ബാധിച്ചവരില്‍ 64 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് കൊവിഡ് ബാധിച്ച് പതിനഞ്ച് പേരാണ് മരിച്ചത്.

24 മണിക്കൂറില്‍ 22279 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 39486 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:
Read more about:
EDITORS PICK