സൗദിയിലേക്ക് മടങ്ങി വരാം: സെപ്തംബര്‍ 15 മുതല്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും പ്രവേശിക്കാം

സ്വന്തം ലേഖകന്‍ September 14, 2020

സൗദി അറേബ്യയില്‍ അതിര്‍ത്തികള്‍ തുറക്കുന്നു. സെപ്തബര്‍ 15 മുതല്‍ സൗദിയിലേക്ക് മടങ്ങി വരാം. വിദേശികള്‍ക്കും ആശ്രിതര്‍ക്കും സന്ദര്‍ശക വിസ എന്നിവയുള്ളവര്‍ക്കും സൗദിയിലേക്ക് ഭാഗികമായി പ്രവേശിക്കാം.

ഏതൊക്കെ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്നത് ഉടന്‍ പ്രഖ്യാപിക്കും. സൗദിയുടെ മുഴുവന്‍ അതിര്‍ത്തികളും ജനുവരി മുതല്‍ മാത്രമേ പൂര്‍ണമായും തുറക്കും. ഉംറ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം. വിദേശികള്‍ക്കും സ്വദേശികള്‍ക്കും സന്ദര്‍ശന വിസയിലടക്കം ജനുവരി മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം.

Tags:
Read more about:
EDITORS PICK