ഓണം കഴിഞ്ഞപ്പോള്‍ കൊവിഡ് നിരക്ക് കൂടിയ ജില്ലകള്‍

സ്വന്തം ലേഖകന്‍ September 15, 2020

ഓണം കഴിഞ്ഞതിനുശേഷം കൊവിഡ് കേസുകള്‍ പല ജില്ലകളിലും കൂടി. കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറന്നാണ് പലരും റോഡുകളിലേക്കിറങ്ങുന്നത്. ഓണത്തിനുശേഷം തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉണ്ടായത്.

ഈ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഓണത്തിന് മുന്‍പുള്ളതിനേക്കാള്‍ വര്‍ദ്ധിച്ചെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് ജനങ്ങള്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നു.

മൂന്ന് ജില്ലകളില്‍ രോഗികള്‍ ഇരട്ടിക്കുന്നതിലെ ഇടവേള കുറയുകയും ചെയ്തു. ഇതില്‍ രോഗവ്യാപനം രൂക്ഷം കാസര്‍ഗോഡാണ്. 14.3 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. അതായത് 100ല്‍ 14പേര്‍ രോഗികളാകുന്ന സ്ഥിതി. തിരുവനന്തപുരം 13.6, കണ്ണൂര്‍ 12.6, കൊല്ലം 8, കോട്ടയം 7.8.

ഓണത്തിന് ശേഷം കൊല്ലം, ഇടുക്കി ജില്ലകളിലെ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ആളുകള്‍ കൂടുതല്‍ അടുത്തിടപഴകാനും അതിലൂടെ രോഗവ്യാപനം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Tags:
Read more about:
EDITORS PICK