സംസ്ഥാനത്ത് ഇന്നും മൂവായിരത്തിനുമുകളില്‍ കൊവിഡ് കേസുകള്‍

സ്വന്തം ലേഖകന്‍ September 15, 2020

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൊവിഡ്. 3013 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ഇതില്‍ 313 പേരുടെ ഉറവിടം വ്യക്തമല്ല. 2532 പേര്‍ രോഗമുക്തി നേടി. 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 12 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 41054 സാമ്പിളുകള്‍ പരിശോധിച്ചു. 31156 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Tags:
Read more about:
EDITORS PICK