അക്രമത്തിനും പീഡനത്തിനും ഇരയായത് നിങ്ങളുടെ മക്കള്‍ ശ്വേതയോ അഭിഷേകോ ആയിരുന്നെങ്കില്‍ ഇതേ പരാമര്‍ശം നടത്തുമോയെന്ന് കങ്കണ

സ്വന്തം ലേഖകന്‍ September 15, 2020

ലോക്‌സഭാ സമ്മേളനത്തില്‍ കങ്കണയ്‌ക്കെതിരെ പരാമര്‍ശം നടത്തിയ എംപിയും നടിയുമായ ജയ ബച്ചനെതിരെ കങ്കണയുടെ ട്വീറ്റ്. ബോളിവുഡിലൂടെ പേരും പ്രശസ്തിയും നേടിയവര്‍ അതിനെ അഴുക്ക് ചാലെന്ന് വിളിക്കുന്നത് അപമാനകരമാണെന്ന് ജയ ബച്ചന്‍ പറയുകയുണ്ടായി. എന്നാല്‍, കങ്കണയ്ക്ക് വ്യക്തമായ മറുപടിയും ഉണ്ടായിരുന്നു.

അക്രമത്തിനും പീഡനത്തിനും ഇരയായത് നിങ്ങളുടെ മക്കള്‍ ശ്വേതയോ അഭിഷേക് ബച്ചനോ ആയിരുന്നെങ്കില്‍ ഇതേ പരാമര്‍ശം നടത്തുമായിരുന്നോ എന്നാണ് കങ്കണയുടെ ചോദ്യം. ഇരകളോട് അനുകമ്പ കാണിക്കണമെന്നും കങ്കണ പറയുന്നു.

എന്റെ ഭാഗത്ത് നിങ്ങളുടെ മകള്‍ ശ്വേത ആയിരുന്നു കൗമാരക്കാരിയായിരിക്കെ മര്‍ദനത്തിനും വലിച്ചിഴക്കലിനും മാനഭംഗത്തിനും ഇരയായതെങ്കില്‍, നിങ്ങളുടെ മകന്‍ അഭിഷേക് നിരന്തരം ആക്രമിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും പരാതി പറയുകയായിരുന്നെങ്കില്‍, ഒരു ദിവസം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നെങ്കില്‍ നിങ്ങള്‍ ഇതേ കാര്യങ്ങള്‍ പറയുമായിരുന്നോ? ഞങ്ങളോടും അല്‍പം അനുകമ്പ കാണിക്കൂ, കങ്കണ ട്വിറ്ററില്‍ കുറിച്ചു.

ബോളിവുഡിലെ ലഹരി മരുന്ന് ഉപയോഗത്തെക്കുറിച്ച് പരാമര്‍ശിച്ച ബിജെപി എംപി രവി കിഷനെതിരെയായിരുന്നു ജയ ബച്ചന്‍ ആഞ്ഞടിച്ചത്.

Read more about:
RELATED POSTS
EDITORS PICK