ലോകകപ്പാണ് മനസ്സിലുള്ള ആഗ്രഹം, ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ശ്രീശാന്ത്

സ്വന്തം ലേഖകന്‍ September 15, 2020

ഇന്ത്യന്‍ ടീമില്‍ എത്തുമോ എന്ന് ചിന്തിക്കുന്നില്ല, ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ഒരുങ്ങിയിരിക്കുകയാണ് താനെന്ന് ശ്രീശാന്ത്. ഒത്തു കളി ആരോപണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചതോടെ കഠിന പരിശീലനത്തിലാണ് ശ്രീശാന്ത്.

വിദേശ ലീഗില്‍ കളിക്കുന്നതിനൊപ്പം രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിലും സജീവമാകുമെന്ന ശുഭപ്രതീക്ഷ താരത്തിനുണ്ട്. വീണ്ടുമൊരു ലോകകപ്പ് എന്ന ആഗ്രഹവും മനസ്സില്‍ സൂക്ഷിക്കുന്നുവെന്ന് ശ്രീശാന്ത് പറയുന്നു.

സിനിമയ്ക്കും രാഷ്ട്രീയത്തിനും ഒപ്പം ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഒരു തുടക്കകാരന്റെ ആവേശമാണിപ്പോള്‍. രണ്ടു ലോകകപ്പ് കളിച്ച താരം എന്ന നിലയിലല്ല ഇപ്പോള്‍ പരിശീലനം നടത്തുന്നത്. കേരള ടീമില്‍ എത്തുക എന്നത് വലിയ ആഗ്രഹമായി മാറിക്കഴിഞ്ഞുവെന്നും ശ്രീശാന്ത് പറയുന്നു.

 

Read more about:
EDITORS PICK