‘സിദ്ദിഖ് മൊഴിമാറ്റിയത് മനസ്സിലാക്കാം, എന്നാല്‍ ഭാമയോ’? നടി രേവതി

Pavithra Janardhanan September 19, 2020

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറു മാറിയതിനെതിരെ ശക്തമായ പ്രതികരണവുമായി നടി രേവതി. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാ​ഗത്ത് നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചതല്ലെന്നും രേവതി പറഞ്ഞു.ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇങ്ങനെ കുറിച്ചത്.സിനിമ രംഗത്തുള്ള സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് സങ്കടകരമാണ്.

ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ പ്രവര്‍ത്തിച്ചും ഒത്തിരി നല്ല സമയങ്ങള്‍ പങ്കുവെച്ചിട്ടും, ഒരു ‘സ്ത്രീ’യുടെ വിഷയം വന്നപ്പോള്‍ ചിലര്‍ പിന്നോട്ട് മാറുകയാണ്,രേവതി കുറിച്ചു.നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയില്‍ മൊഴി മാറ്റിപറഞ്ഞതില്‍ ഏറെ അത്ഭുതമില്ല. അവരില്‍ അതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ സിദ്ദിഖും ഭാമയും. സിദ്ദിഖ് എന്തുകൊണ്ടാണ് മൊഴിമാറ്റി പറഞ്ഞത് എന്ന് മനസ്സിലാക്കാനാകും. എന്നാല്‍ ഭാമയോ? രേവതി കുറിപ്പിൽ പറയുന്നു.

revathy

രേവതി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം:

സിനിമ രംഗത്തുള്ള സഹപ്രവര്‍ത്തകരെപ്പോലും വിശ്വാസിക്കാനാകില്ല എന്നത് സങ്കടകരമാണ്. ഇത്രയേറെ സിനിമകളില്‍ വര്‍ഷങ്ങളായി കൂടെ പ്രവര്‍ത്തിച്ചും ഒത്തിരി നല്ല സമയങ്ങള്‍ പങ്കുവെച്ചിട്ടും, ഒരു ‘സ്ത്രീ’യുടെ വിഷയം വന്നപ്പോള്‍ ചിലര്‍ പിന്നോട്ട് മാറുകയാണ്. ആ സൗഹൃദത്തിന്‍റെയും ഒരുമിച്ച്‌ ജോലിയെടുത്തതിന്റെയും ഓര്‍മ്മയില്ല. ഏറെ പ്രശസ്തമായതും, എന്നാല്‍ ഇന്ന് ചര്‍ച്ചാവിഷയം അല്ലാതായി മാറിയ 2017ലെ നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബുവും ബിന്ദു പണിക്കരും കോടതിയില്‍ മൊഴി മാറ്റിപറഞ്ഞതില്‍ ഏറെ അത്ഭുതമില്ല. അവരില്‍ അതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ സിദ്ദിഖും ഭാമയും. സിദ്ദിഖ് എന്തുകൊണ്ടാണ് മൊഴിമാറ്റി പറഞ്ഞത് എന്ന് മനസ്സിലാക്കാനാകും. എന്നാല്‍ ഭാമയോ? ആ നടിയുടെ വിശ്വസ്‌തയായിരുന്ന ഭാമയും പൊലീസിന് നല്‍കിയ മൊഴി മാറ്റിപറഞ്ഞിരിക്കുകയാണ്. ഇതുപോലുള്ള കഷ്ടപ്പാടുകള്‍ക്കിടയിലും ആ നടി ഇത്ര നാളായി നീതിക്കായി പൊരുതുകയാണ്. അവര്‍ക്കു സംഭവിച്ചതിനെതിരെ ഒരു പരാതി നല്‍കി എന്ന പേരില്‍ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന ദുരിതങ്ങള്‍ ആരും മനസിലാക്കുന്നില്ല. അവളോടൊപ്പം ഇപ്പോഴും അവളുടെ കൂടെയുമുള്ള ആളുകള്‍ ഓര്‍മ്മിക്കാന്‍.

സംഭവത്തിൽ ശക്തമായ പ്രതികരണവുമായി സംവിധായകൻ  ആഷിക് അബുവും രംഗത്തെത്തിയിരുന്നു.
ക്രൂരതയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇരുവരും കുറ്റകൃത്യങ്ങളുടെ അനുകൂലികളായി മാറുകയാണെന്ന് ആണ് ആഷിഖ് അബു തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.നിയമ സംവിധാനത്തെയും പൊതുജനങ്ങളെയും എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്നാണിവര്‍ കരുതുന്നതെന്നും കേസിന്‍റെ വിധി എന്താണെങ്കിലും, അവസാന നിയമ സംവിധാനങ്ങളുടെ വാതിലുകളടയുന്നതുവരെ ഇരയ്ക്കൊപ്പം തന്നെ ഉണ്ടാകുമെന്നും ആഷിക് അബു പറയുന്നു.


ആഷിക് അബു പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല.
നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു.
ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകും. #അവൾക്കൊപ്പംമാത്രം

Read more about:
RELATED POSTS
EDITORS PICK