ആരോഗ്യമന്ത്രിയുടെ ഓഫീസിലെ ഏഴുപേര്‍ക്ക്​ കോവിഡ്

Pavithra Janardhanan September 19, 2020

ആരോഗ്യമന്ത്രി യുടെ ഓഫീസിലെ ഏഴു ജീവനക്കാര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. തെലങ്കാന ആരോഗ്യമന്ത്രി എ​ഥേല രാജേന്ദ്രയുടെ ഓഫീസിലെ ഏഴു ജീവനക്കാര്‍ക്ക്​ ആണ് കോവിഡ് 19 വൈറസ്​ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഗണ്‍മാന്‍മാര്‍, ഓഫീസ്​ അറ്റന്‍ഡര്‍മാര്‍, മന്ത്രിയുടെ പേഴ്​സണല്‍ അസിസ്​റ്റന്‍റ്​ എന്നിവര്‍ക്കാണ്​ സ്ഥിരീകരിച്ചത്​. മന്ത്രിയുടെ ഡ്രൈവറിന്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ ഓഫീസിലെ മറ്റ്​ ജീവനക്കാരിലും പരിശോധന നടത്തുകയായിരുന്നു.

കോവിഡ്​ പോസിറ്റീവായ ഏഴുപേര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇവരെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്​.അതേസമയം മന്ത്രിയെ പരിശോധനക്ക്​ വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന്റെ ഫലം നെഗറ്റീവാണ്​. തെലങ്കാന തൊഴില്‍ മന്ത്രി മല്ല റെഡ്​ഢി, ധനമന്ത്രി ഹരീഷ്​ റാവു, ആഭ്യന്തര മന്ത്രി മഹമ്മൂദ്​ അലി എന്നിവര്‍ക്ക്​ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.ഇവർ രോഗ മുക്തരായിരുന്നു.

Read more about:
RELATED POSTS
EDITORS PICK