സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ്

Pavithra Janardhanan September 19, 2020

സംസ്ഥനത്ത്  കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. 4644 പേര്‍ക്ക് ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതില്‍ 3781 സമ്പർക്ക രോഗികളാണ്. മരണം 18 ആണ്.ഉറവിടം അറിയാത്ത 498 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 86 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 47452 സാമ്പിൾ പരിശോധിച്ചു. 37488 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2862 പേരാണ് രോഗമുക്തരായത്.

 

Tags: ,
Read more about:
EDITORS PICK