ഫോക്‌സ്‌വാഗണിന്റെ ആദ്യ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവി സെപ്റ്റംബര്‍ 23 ന്

Pavithra Janardhanan September 19, 2020

ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയായ ID.4 മോഡലിനെ സെപ്റ്റംബര്‍ 23 ന് എസ്‌യുവി ആഗോളതലത്തില്‍ അവതരിപ്പിക്കും.ഫോക്‌സ്‌വാഗണ്‍ ID കുടുംബത്തില്‍ നിന്ന് വിപണിയിലെത്തുന്ന രണ്ടാമത്തെ മോഡലാണിത്.ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി ജര്‍മന്‍ ഗ്രൂപ്പ് വികസിപ്പിച്ച MEB മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. ID.4 ഇലക്‌ട്രിക് എസ്‌യുവിയുടെ മൈലേജായി കമ്പനി അവകാശപ്പെടുന്നത് 500 കിലോമീറ്ററാണ്.

ഒരു സാധാരണ ക്രോസ്‌ഓവര്‍ ശൈലിയിലാണ് ID.4-ന്റെ പുറംമോടി ഒരുങ്ങിക്കിയിരിക്കുന്നത്. മുന്‍വശം ഒരു ബോള്‍ഡര്‍ അപ്പീലാണ് അവതരിപ്പിക്കുന്നത്.രണ്ട് വശങ്ങളിലുമായി എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു.

വിൽപ്പനയ്ക്ക് എത്തുന്ന ആദ്യ നാളുകളിൽ റിയർ-വീൽ ഡ്രൈവ് ഉപയോഗിച്ച് മാത്രമാകും എസ്‌യുവി ലഭ്യമാവുക. പിന്നീടാകും ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുക.

 

Read more about:
EDITORS PICK