അതിതീവ്ര മഴക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Pavithra Janardhanan September 19, 2020

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സെപ്റ്റംബര്‍ 24 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

മണ്ണിടിച്ചില്‍ സാധ്യത മേഖലകളില്‍ വൈകിട്ട് 7 മുതല്‍ രാവിലെ 7 വരെ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കുവാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി. ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

കേരള, കര്‍ണാടക തീരം ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാതൊരു കാരണവശാലും കേരള തീരത്തുനിന്നു കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

റെഡ് അലർട്ട് :
2020 സെപ്റ്റംബർ 19 : ഇടുക്കി, കണ്ണൂർ, കാസർഗോഡ്.
2020 സെപ്റ്റംബർ 20 : ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്.
ഓറഞ്ച് അലർട്ട് :
2020 സെപ്റ്റംബർ 19 : ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
2020 സെപ്റ്റംബർ 20 : കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്.
2020 സെപ്റ്റംബർ 21 : കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
യെല്ലോ അലർട്ട് :
2020 സെപ്റ്റംബർ 19 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
2020 സെപ്റ്റംബർ 20 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
2020 സെപ്റ്റംബർ 21 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
2020 സെപ്റ്റംബർ 22 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ…

Pinarayi Vijayan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಸೆಪ್ಟೆಂಬರ್ 19, 2020

 

Tags: ,
Read more about:
EDITORS PICK