ഓറഞ്ച് കൊണ്ട് ഒരു കിടിലൻ ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ?

Pavithra Janardhanan September 19, 2020

ഐസ്ക്രീം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് ഓറഞ്ച് ഐസ് ക്രീം. വീട്ടിൽ പെട്ടെന്നുണ്ടാക്കാവുന്ന ഓറഞ്ച് ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ഓറഞ്ച് ഐസ് ക്രീം

ആവശ്യമായ സാധനങ്ങൾ

ഓറഞ്ച് – 3 എണ്ണം
വിപ്പിങ് ക്രീം – 1കപ്പ്
പഞ്ചസാര പൗഡർ/ മിൽക്ക് മെയ്ഡ് – 1/2കപ്പ്‌
ലെമൺ ജ്യൂസ് – 1ടേബിൾ സ്പൂൺ
ലെമൺ സെസ്റ്റ് – 1ടേബിൾ സ്പൂൺ
ഓറഞ്ച് കളർ – 1ഡ്രോപ്പ്

തയ്യാറാക്കുന്ന വിധം

ഓറഞ്ച് കൈകൊണ്ട് പിഴിഞ്ഞു നീരെടുക്കുക. ഇതിലേക്ക് പഞ്ചസാര/മിൽക്ക് മെയ്ഡ് ചേർത്തു മിക്സ് ചെയ്തു വെക്കുക.വിപ്പിങ് ക്രീം ബീറ്റ് ചെയ്ത് അതിലേക്ക് ഓറഞ്ച് മിക്സ് ചേർത്തു ബീറ്റ് ചെയ്യുക .ശേഷം ലെമൺ ജ്യൂസ് ,ലെമൺ സിസ്റ്റ് മിക്സ് ചെയ്തു 3/4മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം എടുത്ത് വീണ്ടും ബീറ്റ് ചെയ്ത് 5/6മണിക്കൂർ ഫ്രിഡ്ജിൽ വെച്ച ശേഷം ഉപയോഗിക്കാം.

Read more about:
EDITORS PICK