സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

Pavithra Janardhanan September 19, 2020

തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച് ടെലിവിഷൻ സീരിയലുകളിലൂടെയും മലയാള ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ സ്വാസികയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വെെറലാകുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം.താരത്തിന്റെ ഒട്ടുമിക്ക ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്.ഒരു പ്രമുഖ വസ്ത്ര ബ്രാൻഡിന് വേണ്ടി ഒരുക്കിയതാണ്പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ .

മജന്ത നിറത്തിലുള്ള ബ്ലൗസും ക്രീം നിറത്തിലുള്ള സ്കേർട്ടും ധരിച്ചാണ് ഫോട്ടോയിൽ സ്വാസിക പ്രത്യക്ഷപ്പെടുന്നത്.  2009 ലാണ് സ്വാസിക തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.സിനിമകളേക്കാൾ കൂടുതൽ താരത്തിന് സ്വീകാര്യത ലഭിച്ചത് സീരിയലുകളിലൂടെയായിരുന്നു.സീത എന്ന സീരിയലിലൂടെ താരത്തിന് നിരവധി ആരാധകരെയാണ് ലഭിച്ചത്.

Tags:
Read more about:
EDITORS PICK