മന്ത്രി ഇ പി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി;ഒരാഴ്ച കൂടി നിരീക്ഷണത്തില്‍ തുടരും

Pavithra Janardhanan September 19, 2020

മന്ത്രി ഇ.പി ജയരാജനും ഭാര്യ പി.കെ ഇന്ദിരയും കൊവിഡ് മുക്തരായി .ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവായി. ഇവർ ഇന്ന് ആശുപത്രി വിടും.അതേസമയം ഒരാഴ്ച കൂടി മന്ത്രി നിരീക്ഷണത്തില്‍ തുടരുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. മന്ത്രിയുടെ ഒരാഴ്‌ചത്തേക്കുളള ഔദ്യോഗിക പരിപാടികള്‍ കൂടി റദ്ദാക്കിയിട്ടുണ്ട്.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇരുവരും. കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് വ്യവസായ മന്ത്രി കൂടിയായ ഇ.പി ജയരാജന്‍. നേരത്തെ ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read more about:
RELATED POSTS
EDITORS PICK