ബി എം ഡബ്ല്യു ആര്‍18 ഇന്ത്യയില്‍

Pavithra Janardhanan September 20, 2020

ബൈക്ക് ശ്രേണിയില്‍ ഒരു ആഡംബര ക്രൂയ്സര്‍ മോഡല്‍ ഇല്ല എന്ന പോരായ്മ തീര്‍ത്ത് ബിഎംഡബ്ള്യു മോട്ടോറാഡ് ഏപ്രിലില്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ച ആര്‍ 18 ഒടുവില്‍ ഇന്ത്യയിലുമെത്തി. 18.90 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫസ്റ്റ് എഡിഷന് 21.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

എയര്‍/ ഓയില്‍ കൂള്‍ഡ് ഇരട്ട സിലിന്‍ഡര്‍ ബോക്‌സര്‍ എന്‍ജിനാണ് ആര്‍ 18 ക്രൂസറിന്റെത്. 1802 സി സി എന്‍ജിനാണ് വരിക.6 സ്പീഡ് ട്രാന്‍സ്മിഷന്‍, സിംഗിള്‍ ഡിസ്‌ക് ഡ്രൈ ക്ലച്ച്‌ തുടങ്ങിയവ കൂടുതല്‍ കരുത്ത് നല്‍കുന്നു.

Tags:
Read more about:
EDITORS PICK