ഈ പയ്യനെ അറിയാമോ? മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാൾ ആണ്

Pavithra Janardhanan September 20, 2020

താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ നടൻ വിനയ് ഫോർട്ട് പങ്കുവെച്ച ഒരു സംവിധായകന്റെ ബാല്യകാല ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ രണ്ട് ദിവസമായി കറങ്ങി നടക്കുന്നത്.സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹത്തിന്റെ ബാല്യകാല ചിത്രമാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.സിറ്റി ഓഫ് ഗോഡ്, ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ലിജോ മലയാള സിനിമയിലെ എണ്ണം പറഞ്ഞ​ സംവിധായകരില്‍ ഒരാളായി മാറി.2010-ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പെല്ലിശ്ശേരി അരങ്ങേറ്റം നടത്തിയത്.

അന്തരിച്ച നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ഇദ്ദേഹം.86 പുതുമുഖങ്ങള്‍ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം. ശേഷം ഈ.മ.യൗ 2018 ല്‍ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ പിയാകിനും മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2018 ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും സില്‍വര്‍ ക്രൗട്ട് ഫെസന്റ് അവാര്‍ഡ് ലഭിച്ചു. 2019ല് ഗോവയില്‍ വെച്ച്‌ നടന്ന 50-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ (രണ്ടാം വര്‍ഷവും തുടര്‍ച്ചയായി മികച്ച സംവിധായകനുള്ള രജതമയൂരം ജല്ലിക്കട്ട് എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു.

Read more about:
RELATED POSTS
EDITORS PICK