ചിറ്റയം ഗോപകുമാർ എം എൽ എ ക്ക് കോവിഡ്

Pavithra Janardhanan September 20, 2020

അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും പുറമേ പിഎയും ഡ്രൈവറും കോവിഡ് പോസിറ്റീവാണ്.സമ്പർക്കത്തിലൂടെയാണ് രോഗബാധ എന്നാണ് നിഗമനം. എന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിയ ശേഷം ഗോപകുമാറും കുടുംബവും വീട്ടിലേക്ക് മടങ്ങി.

എന്നാല്‍ ഏഴ് ദിവസത്തിനു ശേഷം ഇവര്‍ക്ക് വീണ്ടും ആന്റിജൻ പരിശോധന നടത്തും.താനുമായി സമ്പർക്കം പുലര്‍ത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് എം.എല്‍.എ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

Read more about:
EDITORS PICK