കുട്ടി ആണാണോ എന്നറിയാന്‍ ഗര്‍ഭിണിയുടെ വയറു കീറി പരിശോധിച്ച് ഭർത്താവ്

Pavithra Janardhanan September 20, 2020

ഗർഭിണിയായ യുവതിയോട് ഭർത്താവിന്റെ ക്രൂരത.കുട്ടി ആണാണോ എന്നറിയാന്‍ ഏഴാം മാസം ഗര്‍ഭിണിയായ യുവതിയുടെ വയറു കീറി പരിശോധിച്ച് ഭർത്താവ്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് ഭർത്താവ് വയറു കീറിയത്. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദാന്‍ ജില്ലയിലെ നെക്പൂരിലാണ് സംഭവം.അഞ്ചു പെൺകുട്ടികൾ ആണ് ഇയാൾക്കുള്ളത്.

ഭാര്യ വീണ്ടും ഗർഭിണിയായപ്പോൾ കുഞ്ഞു ആണാണോ എന്നറിയാൻ ആണ് ഭർത്താവ് ഈ ക്രൂര കൃത്യം നടത്തിയത്.സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പരിക്കേറ്റ 35കാരിയായ ഗര്‍ഭിണിയെ ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more about:
EDITORS PICK