ക​ന​ത്ത​മ​ഴ തു​ട​രു​ന്നു,നാ​ല് ജി​ല്ല​ക​ളില്‍ റെ​ഡ് അ​ല​ര്‍​ട്ട്

Pavithra Janardhanan September 20, 2020

സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, ഇ​ടു​ക്കി എന്നീ നാ​ല് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പിച്ചിരിക്കുന്നത്. വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂര്‍, എറണാകുളം, കോട്ടയം ,ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്.സെപ്റ്റംബര്‍ 24 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനം.

ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടി വരും. ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 80% വെളളമുണ്ട്. 13 അടി കൂടി ഉയര്‍ന്നാല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരും. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ സേനാ വിഭാഗങ്ങളോട് തയ്യാറായി നില്‍ക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉ​രു​ള്‍​ പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി​യാ​ത്രാ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. റെ​ഡ് അ​ല​ര്‍​ട്ട് നി​ല​വി​ലു​ള്ള ജി​ല്ല​ക​ളി​ല്‍ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെയും വി​ന്യ​സി​ച്ചു.

മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരില്‍, മലയോര മേഖലകളില്‍ രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു.ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടു.

അതേസമയം അട്ടപ്പാടിയില്‍ വനമേഖലയില്‍ തെരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങി. കനത്ത മഴയെത്തുടര്‍ന്ന് ഭവാനി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.ഇതേത്തുടര്‍ന്നാണ് പത്തംഗ സംഘം വനത്തില്‍ കുടുങ്ങിയത്. നക്‌സല്‍ വിരുദ്ധ സേനയിലെ അഞ്ചുപേരും നാല് തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളും ഒരു എസ്‌ഐയുമാണ് സംഘത്തിലുള്ളത്.

Tags: ,
Read more about:
EDITORS PICK