അമ്മായിയമ്മക്ക് ജന്മദിനാശംസകൾ നേർന്ന് നടി മുക്ത

Pavithra Janardhanan September 20, 2020

മലയാളികളുടെ പ്രിയപ്പെട്ട താരം മുക്ത തന്റെ കുടുംബ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ തന്റെ അമ്മായിയമ്മക്ക് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരം.ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് നടി മുക്ത വിവാഹം ചെയ്തിരിക്കുന്നത്. ഇന്ന് റിങ്കുവിന്റെ അമ്മ റാണിയുടെ ജന്മദിനമാണ്. തന്റെ പ്രിയപ്പെട്ട റാണിയമ്മയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് മുക്ത.

2015ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവർക്ക് ഒരു മകളാണ്. തന്റെ മകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്.അടുത്തിടെ തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ഓർമ്മച്ചിത്രങ്ങളും മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്.

Tags: ,
Read more about:
EDITORS PICK