മഹാരാഷ്ട്രയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; 8മരണം, രക്ഷാപ്രവർത്തനം തുടരുന്നു

Pavithra Janardhanan September 21, 2020

മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്തിയ പിഞ്ചു കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

1984-ല്‍ പണിത 21 ഫ്‌ലാറ്റുകള്‍ അടങ്ങിയ അപ്പാര്‍ട്ട്‌മെന്റിന്റെ പകുതിഭാഗമാണ് തകര്‍ന്നത്. അതേസമയം, പഴക്കമുള്ള കെട്ടിടം നന്നാക്കാനും കെട്ടിടം കാലിയാക്കാനും മുന്‍സിപ്പല്‍ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ഡോംഗ്രി പ്രദേശത്ത് എട്ട് നിലകളുള്ള റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പിന്‍ഭാഗം ഈ മാസം ആദ്യം തകര്‍ന്നിരുന്നു.പുതിയ സംഭവത്തോടെ ഭിവാണ്ടിയിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണ രീതിയുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.

 

 

Read more about:
RELATED POSTS
EDITORS PICK